പെണ്ണ്....

              ഇരുളിൽ കണ്ണുനീർ വാർക്കുന്നവൾ
              പ്രണയം പെയ്യുമ്പോഴും
               നനയാതെ കുട പിടിക്കുന്നവൾ, 
എന്നിട്ട്, ഒറ്റയ്ക്കു നടക്കുന്ന വഴികളിൽ
              ഒപ്പം...ഒപ്പം വേണമെന്നു 
               ഉരുകുന്നവൾ....
               പിന്നെയും സ്നേഹം ഒളിപ്പിച്ചു
               നുണയിൽ ജീവിക്കുന്നവൾ.
                വരില്ലെന്നറിഞ്ഞും , 
                തിരികെ തരില്ലെന്നറിഞ്ഞും
                 കാത്തിരിക്കുന്നവൾ.........
              
6