കാവൽക്കാരി!!

    ഞാൻ, നിന്റെ വഴിയുടെ 
    കാവൽക്കാരി.
    ഉത്തരങ്ങൾ പുറത്തുപോവാതെ
    ഒളിപ്പിച്ചു നിർത്തുന്നവൾ.
    അക്ഷരങ്ങളെ പോലും
    ഒതുക്കം പഠിപ്പിക്കുന്നവൾ.
    നിന്നെ, നിന്നെ ജയിക്കാൻ മാത്രം
    ശ്വാസമടക്കുന്നവൾ.
 ഇത്തിരി നേരം ഇവിടെ,
ഇവിടെ വന്നു പോകൂ.....
           നിനക്കായ് ഞാൻ 
കൂട്ടിരിക്കുന്നു-ഒരു പാതി
വെന്ത മനസ്സിനു.........

5