ദൈവം പറ്റിച്ചവൾ പറഞ്ഞത്.....

കണ്കളിൽ നിന്നും 
ചോര കിനിഞ്ഞു തുടങ്ങി.
കയ്പോടു പ്രിയവും
മൌനത്തോട് സ്നേഹവും.

ദൈവം നുണയാണ്
അവിശ്വാസവും
വഞ്ചനയുമാണ്.

കണ്തുറന്ന് കള്ളം
പറയുന്നവനു
മനുഷ്യനെന്ന് പേരും!!

ഇനി,
         ഒറ്റയ്ക്കൊരു വഴിയിൽ
         വെട്ടമില്ലാതെ
         ഇരുളിലേയ്ക്കു നടക്കണം...
എങ്കിലും,
ഇന്നലെ
          പെയ്യാൻ മറന്ന
          മഴയുടെ അവകാശം
          എനിക്കു മാത്രം.

0