ഞാൻ

 ഞാൻ, 

നിൻ ചുണ്ടിലെരിയുന്ന ചെറു തീ, 

നിൻ നിശബ്ദ്ധതയിലുണരുന്ന 

ചിലമ്പുന്നൊരോർമ്മ, 


ഞാൻ, 

നിൻ മിഴി ദൂര മറവി 

നിൻ പകൽ കനവിലെ

നിലാമഴ! 


ഞാൻ, 

നീ കണ്ട പുതിയ കാഴ്ച്ച

നീ കാണാ നീലക്കടൽ 

നിനക്കന്യമായ ഇരവിൻ വെളിച്ചം.


ഞാൻ, 

നീ തിരയുന്ന നിഴലനക്കം 

നീ തേടുന്ന രസാന്ത്യം ;എങ്കിലും, 


ഞാൻ, 

നിന്നിൽ കിളിർത്തവൾ,

നിന്നിൽ കുതിർന്നവൾ, 

നിന്നിൽ നിറയാതെ നിറഞ്ഞവൾ!


ഇന്നെങ്കിൽ, 

ഞാൻ, 

നീയറിയാതെ പെയ്യുന്നു, 

മായുന്നു, മറയുന്നു......


Comments