ഞാനും നീയും..


തെറ്റാവാതിരിക്കട്ടെ

ഞാനും നീയും
നമ്മുടെ
നക്ഷത്രങ്ങളും,
     
             നമുക്കിടയിൽ
             ദൂരം
             അളന്നെടുക്കുന്നു
             കാലം...

അകലെ
നീ തൊടാത്ത
രാവുകൾ
പേടിപ്പെടുത്തുന്നു,

             എങ്കിലും
             നിൻ
             സുന്ദരങ്ങളെല്ലാം
             എന്റെ സ്വന്തം!


പ്രണയം
നിന്നിൽ മഞ്ഞോളം
തണുത്തിരുന്നിട്ടും
ഇവൾ ഉരുകുന്നു ചൂടിൽ...


2