കല്പാന്തമൊരു കാത്തിരിപ്പ്……


തിളക്കം പോയതറിയാതെ; കൺകൾ
കാത്തിരുന്നൊടുക്കം 
നീർവറ്റി മണ്ണിലടർന്ന് വീണൂ!

മറന്നുപോവാതെ; ചിരി 
ചേർത്തു വച്ച തേനധരങ്ങൾ 
ഉറുമ്പരിച്ചലിഞ്ഞു പോയി!

തൊടാൻ; കൊതിച്ചുയർന്ന 
വിരലുകളെരിഞ്ഞു തീർന്നത്
വാക്കുതീയിൽ!

എങ്കിലും; ചോര
ചോർന്നൊലിക്കുമാ-
ഹ്യദയം കാത്തിരിക്കുന്നു 
താളം പിഴച്ചതറിയാതെ…..

Comments