........

ഞാൻ ഇവിടുണ്ട് 

നിന്റെ ഓർമ്മയുടെ 

വാതിലിന്നു പുറത്ത്


നീ വരാതെ 

നീ തുറക്കാതെ 

എന്നെ കാണില്ല 


ഞാൻ ഇവിടുണ്ട് 

നിന്റെ സ്വപ്നങ്ങളുടെ 

അറ്റത്ത്


നീ ഉറങ്ങാതെ 

ഉറക്കിലുണരാതെ 

നീ എന്നെ കാണില്ല


ആദ്യം കാണുന്ന വഴികളിൽ 

ആദ്യം പോകുന്ന ഇടങ്ങളിൽ 

നീ എന്നെ തിരയുന്നുവോ ?


ഞാൻ ഇവിടുണ്ട് 

നിന്റെ വിരൽ തുമ്പിനപ്പുറം 


വേദനയോടുള്ള 

പേടി

നീ എവിടാണു ??




Comments